
പ്രേക്ഷകർക്ക് ഇനി ഒടിടിയിലും ആഘോഷക്കാലം. തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രങ്ങളും പ്രേക്ഷക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങളുമാണ് റിലീസിന് ഒരുങ്ങുന്നത്. ഡയറക്ട് ഒടിടി റിലീസുകളും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്.
ഒടിടിയിൽ ഏറ്റവും ആവേശത്തോടെ സ്വീകരിക്കാൻ ആരാധകർ ഒരുങ്ങി നിൽക്കുന്നത് വിജയ് ചിത്രം ‘ഗോട്ടി’നായിട്ടാണ്. വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം ബോക്സോഫീസിൽ തിളങ്ങിയതിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്ത് ഗോട്ട് ഒക്ടോബർ മൂന്നിന് പ്രദർശനമാരംഭിക്കും. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ്ങ് പാർട്ണർ.
അനന്യ പാണ്ഡെയും വിഹാൻ സമദും പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘കൺട്രോൾ’ ഒക്ടോബർ നാലിന് ഒടിടിയിൽ പ്രദർശനമാരംഭിക്കും. വിക്രമാദിത്യ മോത്വാനെ, അവിനാഷ് സമ്പത്ത് എന്നിവരാണ് സംവിധാനം. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
ആദിത്യ സീൽ, സണ്ണി സിങ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ‘അമർ പ്രേം കി പ്രേം കഹാനി’ ഒക്ടോബർ നാലിന് ജിയോ സിനിമയിലൂടെ റിലീസ് ചെയ്യും. ഹാർദിക് ഗജ്ജർ ആണ് ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ബോക്സോഫീസിൽ തിളങ്ങിയ ഹോളിവുഡ് ചിത്രം ‘ഡെഡ്പൂൾ ആൻഡ് വോൾവെറിൻ’ ആഗോളതലത്തിൽ ഒടിടിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഒക്ടടോബറിൽ തന്നെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം.
ഒരുപിടി മികച്ച ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. നാനിയുടെ തെലുങ്ക് ചിത്രം ‘സൂര്യാസ് സാറ്റർഡേ‘, സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘ഡിമൊണ്ടെ കോളനി’യുടെ രണ്ടാം ഭാഗം ‘ഡിമൊണ്ടെ കോളനി 2’ എന്നിവ ഒടിടിയിൽ എത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെയാണ് ‘സൂര്യാസ് സാറ്റർഡേ‘ പ്രദർശിപ്പിക്കുന്നത്. അരുൾ നിധിയുടെ ഹൊറർ ചിത്രം ‘ഡിമൊണ്ടെ കോളനി 2’ സീ 5ലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]