
ഓണ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന കൊച്ചു സിനിമ ഓണം റിലീസ് ആയ മറ്റു വമ്പന്‍ സിനിമകളുടെ മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ തീയേറ്ററുകള്‍ വിട്ടെങ്കിലും ഐ.എം.ബി.ഡി. റേറ്റിങ്ങിൽ ഇപ്പോഴും മുന്‍നിരയിൽ തുടരുന്നു.
തിയേറ്ററുകള്‍ കുറവായിരുന്നതിനാലും പ്രൈം ടൈമുകളില്‍ ഷോ അധികം ഇല്ലാതിരുന്നതിനാലുമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന് പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിയാതെപോയത്. എന്നാൽ, സിനിമ കണ്ടവരുടെ മികച്ച അഭിപ്രായമാണ് ഈ സിനിമയെ റേറ്റിങ്ങില്‍ മുന്നില്‍ നിര്‍ത്തുന്നത്.
പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഷെബി ചൗഘട്ട് ആണ് സംവിധാനം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]