![](https://newskerala.net/wp-content/uploads/2024/10/a20film20by-1024x576.jpg)
പൂര്‍ണമായും കാനഡയില്‍ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണന് വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘എ ഫിലിം ബൈ’ റിലീസ് ആയി. ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ചിത്രം മാജിക് മിസ്ട് മീഡിയയുടെ ബാനറില്‍ രഞ്ജു കോശിയാണ് നിര്‍മിച്ചിരിക്കുന്നത്. മാജിക് മിസ്ട് മീഡിയയുടെ ഒ.ടി.ടിയില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. പൂര്‍ണമായും ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മോന്‍സി ആണ്. തോംസണ്‍ ലൈവ് എമിഗ്രേഷന്‍, ശരത്ത് പ്രസാദ്, അശ്വതി നീലമന എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. അഖില്‍ദാസ് പ്രദീപ്കുമാര്‍ ആണ് ചിത്രത്തിന്റെ കനേഡിയന്‍ സ്പോണ്സര്.
നവാഗതരായ സഞ്ജയ് അജിത് ജോണ്‍, സുഭിക്ഷ സമ്പത്കുമാര്‍, ശ്രീകാന്ത് ശിവ, ജിതിന് ഫിലിപ്പ് ജോസ്, റിയ ബെന്നി, ഗുര്‍മീത് ബജ്വാ, റിബിന് ആലുക്കല്‍, ബിനീഷ് ചാക്കോ, നന്ദമോഹന്‍ ജയകുമാര്‍, മന്ദീപ് സിംഗ് ബജ്വ, അര്‍ണി മുറസ്, ഹെന്റി തരകന്, അന്‍സ്റ്ലെ ആന്റോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശിവകുമാരന് കെ. ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കാതല്‍ ദ കോര്‍, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ സിനിമകളുടെ എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍. സംവിധായകന്റെ വരികള്‍ അനുപമ ശ്രീദേവി, ശ്രീകാന്ത് അശോകന് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
മ്യൂസിക്: ഉണ്ണികൃഷ്ണന് രഘുരാജ്, ആര്‍ട്ട് ഡറക്ടര്‍: ലക്ഷ്മി നായര്‍, കോസ്റ്റ്യൂംസ്: മരിയ തോമസ്, അസോസിയേറ്റ് ഡയറക്ടര്‍: ക്രിസ്റ്റി വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടര്‍: നന്ദമോഹന്‍ ജയകുമാര്‍,സ്ക്രിപ്റ്റ് സൂപ്പര്‍വൈസര്‍: അര്ജുന് സുരേന്ദ്രന്, അസിസ്റ്റന്റ് ഡി.ഒ.പി: സാലോവ് സെബാസ്റ്യന്‍, ഡി.ഐ: വിവേക് വസന്തലക്ഷ്മി, സ്റ്റുഡിയോ: കളറിഷ്ടം, സൗണ്ട് ഡിസൈന്‍: സച്ചിന് ജോസ്, മിക്സ്: ആരോമല്‍ വൈക്കം, എ. വിനയ് എം. ജോണ്‍, വി.എഫ്.എക്സ്: ദീപക് ശിവന്, ഫോളി ആര്‍ടിസ്റ്റ്: പാണ്ഡ്യന്, നന്ദകിഷോര്‍ വി, ലൈന്‍ പ്രൊഡ്യൂസര്‍: ക്രിസ്റ്റോ ജോസ്, വിശാല്‍ ജോണ്‍, റെക്കോര്‍ഡിസ്റ്റ്: അദ്വൈത് സുദേവ്, ഫിനാന്‍സ് കണ്ട്രോളര്: അജയ് ബാലന്, ഫിനാന്‍സ് സപ്പോര്‍ട്ട്: വരലക്ഷ്മി രാജീവ്, റമീസ്, ലൊക്കേഷന്‍ മാനേജര്‍: അനേറ്റെ ജോസ്, ചൈത്ര വിജയന്, പബ്ലിസിറ്റി പോസ്റ്റര്‍: മിനിഷ് സി.എം, അജിത് കുമാര്‍ എ, മോഷന്‍ പോസ്റ്റര്‍ ആന്‍ഡ് ടൈറ്റില്‍: ആന്റണി പോള്‍, പി.ആര്.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]