
കാമുകി സബാ ആസാദിന് പ്രണയവാര്‍ഷിക ആശംസ നേര്‍ന്ന് നടന് ഹൃതിക് റോഷന്. ‘ഹാപ്പി ആനിവേഴ്സറി പാര്‍ട്ണര്‍’, സബയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടന്, കുറിച്ചു.
ഹൃതികിന്റെ ആശംസയ്ക്ക് പിന്നാലെ, പങ്കുവെച്ച ചിത്രത്തെ അഭിനന്ദിച്ചും ആശംസ അറിയിച്ചും സൂസെയ്ന് ഖാന്റെ കമന്റുമെത്തി. ‘സൂപ്പര്‍ ചിത്രം, ഹാപ്പി ആനിവേഴ്സറി’ എന്നായിരുന്നു സൂസെയ്ന്റെ കമന്റ്. ഇന്റീരിയര്‍ ഡിസൈനറും ഹൃതികിന്റെ മുന്ഭാര്യയുമാണ് സൂസെയ്ന്.
Image courtesy: https://www.instagram.com/hrithikroshan/
ദീര്‍ഘകാല പ്രണയത്തിനു ശേഷം രണ്ടായിരത്തിലാണ് സൂസെയ്നും ഹൃതിക് റോഷനും വിവാഹിതരായത്. രണ്ട് ആണ്‍കുട്ടികളുടെ മാതാപിതാക്കളായ ഇരുവരും 14 വര്‍ഷത്തിനു ശേഷം പിരിഞ്ഞു.
നിലവില്‍ നടിയും ഗായികയുമായ സബയുമായി പ്രണയത്തിലാണ് ഹൃതിക് റോഷന്. അര്സലാന് ഗോണിയാണ് സൂസെയ്ന്റെ പ്രണയപങ്കാളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]