വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്ലറിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചെന്തൂർ ഫിലിം ഇന്റർനാഷണൽ ടി ഡി രാജയും ഡി ആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ആറ് സിനിമകൾ വിജയകരമായി നിർമിച്ച ചെന്തൂർ ഫിലിം ഇന്റർനാഷണൽ, വിജയ് ആന്റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നു നിർമ്മാതാക്കൾ അറിയിച്ചു. വിജയ് ആന്റണിക്കൊപ്പം ‘കൊടിയിൽ ഒരുവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷൻ ഹൗസ് നേരത്തെ നിർമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
വ്യത്യസ്തമായ മോഷൻ പോസ്റ്ററും വിജയ് ആന്റണിയുടെ പുതുമയുള്ള രൂപവും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. റിയ സുമൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഗൗതം വാസുദേവൻ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഹിറ്റ്ലർ, പൂർണ്ണമായും കൊമേർഷ്യൽ ഘടകങ്ങൾ ചേർന്ന ഒരു ആക്ഷൻ-ത്രില്ലറാണ്. സംവിധായകൻ ധന മനോഹരമായ പ്രണയത്തോടുകൂടിയ നിരവധി അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും ടേണുകളും ഉപയോഗിച്ച് തിരക്കഥ ഒരുക്കിയിരിക്കുന്നു. സാർവ്വലൗകിക പ്രേക്ഷകരുടെ അഭിരുചികൾ ആസ്വദിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഒരു സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് ‘ഹിറ്റ്ലറുടെ’ കാതൽ. ‘ഹിറ്റ്ലർ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം, എന്നാൽ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയിരിക്കുന്നു’ എന്ന് നിർമ്മാതാക്കൾ പറയുന്നു. അതിനാൽ, അത് തലക്കെട്ടായി അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു.ഹിറ്റ്ലറിന്റെ കഥയും സംവിധാനവും ധന നിർവഹിക്കുന്നു. ഡി ഓ പി: നവീൻ കുമാർ, മ്യൂസിക് :വിവേക് -മെർവിൻ, ആർട്ട്: സി.ഉദയകുമാർ, എഡിറ്റർ : സംഗതമിഴൻ.ഇ, ലിറിക്സ് :കാർത്തിക നെൽസൺ,ധന, കാർത്തിക്, പ്രകാശ് ഫ്രാൻസിസ്, കൊറിയോഗ്രാഫി : ബ്രിന്ദാ, ലീലാവതി, സ്റ്റണ്ട് : മുരളി, കോസ്റ്റ്യൂം ഡിസൈനർ : അനുഷ.ജി, സ്റ്റിൽസ്: അരുൺ പ്രശാന്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]