മകൾ ഹൻസികയുടെ പതിനെട്ടാം പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി നടൻ കൃഷ്ണകുമാർ. 18 വർഷം കടന്നുപോയത് അറിഞ്ഞില്ലെന്ന് നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. വളരെ അടുത്തകാലത്ത് ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിലെന്നും സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
Hansika@18… എനിക്ക് എന്റെ 18 വയസ് പ്രായത്തിലെ കാര്യങ്ങൾ വലുതായൊന്നും ഓർക്കാനില്ല. അന്നൊക്കെ വർഷങ്ങൾ നീങ്ങുന്നില്ല എന്ന് തോന്നിയ കാലം ഉണ്ടായിരുന്നു.. അന്ന് നമുക്ക് വലുതാവണം, ജോലിയിൽ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളിൽ പോകണം…. ഇങ്ങനെ കുറേ കാര്യങ്ങൾ ആയിരുന്നു ജീവിതത്തിൽചിന്തിച്ചു കൂട്ടിയിരുന്നത്.. 20 കളും 30 തുകളും ഇഴഞ്ഞാണ് നീങ്ങിയത്.. ഇന്നു 55 വയസ്സായപ്പോൾ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വർഷവും പതുക്കെ പോയാൽ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവർക്ക് മനസ്സിലാവും.
ഹാൻസികയ്ക്കു ഇന്ന് 18വയസ്സായി.. എപ്പോഴാണ് ഈ 18 വർഷം കടന്നു പോയതെന്ന് ഞാൻ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകൾ എന്ന തോന്നലാണ് മനസ്സിൽ… സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു..എല്ലാ മാതാപിതാക്കൾക്കും ഇതുപോലുള്ള ചിന്തകൾ കാണുമായിരിക്കാം.. അല്ലേ.. ഹാൻസുവിനും, ഇന്നു ലോകത്തു 18ആം പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]