ന്യൂഡൽഹി: മലയാള സിനിമ മേഖലയിൽ നിന്ന് തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി സുപർണ ആനന്ദ്. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടരുന്നത് ശരിയല്ലെന്നും ഇരുവരും പ്രതികരിക്കണമെന്നും നടി പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് തന്റെ എം.എല്‍.എ സ്ഥാനം ഒഴിയണമെന്ന് നടി പറഞ്ഞു. മലയാള സിനിമയിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നും ഇക്കാരണം കൊണ്ടാണ് താൻ മലയാളത്തിൽ തുടരാതിരുന്നതെന്നും താരം ചൂണ്ടിക്കാട്ടി.
സിനിമയിൽ അഭിനയിക്കുമ്പോൾ പലതരത്തിലുള്ള സമ്മര്‍ദങ്ങൾ ഉണ്ടായിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആ സമ്മർദങ്ങൾക്ക് താൻ നിന്നുകൊടുത്തില്ലെന്നും താരം വ്യക്തമാക്കി. വർഷങ്ങൾക്കുമുൻപ് നടന്ന സംഭവമായതിനാൽ തന്നെ കൂടുതൽ വെളിപ്പെടുത്തലിന് തയാറാകുന്നില്ലെന്ന് അറിയിച്ച നടി ആരുടേയും പേരുകൾ പറയാൻ താത്പര്യമില്ലെന്നും കൂട്ടിച്ചേർത്തു.
വൈശാലി, ഞാൻ ഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സുപർണ. തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സിനിമയിൽ നിന്ന് നടി അപ്രത്യക്ഷമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]