
മമ്മൂട്ടി നായകനായെത്തിയ ‘വല്യേട്ടൻ’ റീറിലീസിന് ഒരുങ്ങുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയായാണ് മമ്മൂട്ടി വേഷമിട്ടത്. ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് വല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുന്നത്. അമ്പലക്കര ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ഈ ചിത്രത്തിൻ്റെ 4k വിഷ്യൽ ട്രാൻസ്ഫർ നടത്തിയിരിക്കുന്നത് യു. എസ്സിലാണ്.
ശോഭന, സായ്കുമാർ, മനോജ്. കെ. ജയൻ എൽ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗാനങ്ങൾ- ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ഛായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ്- എൽ. ഭൂമിനാഥൻ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ -വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]