
ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ എന്ന ചിത്രം സംഭവിക്കാൻ കാരണമായത് വിജയ് എന്ന് സംവിധായകൻ അറ്റ്ലീ. കംഫർട്ട് സോണിലിരുന്ന താൻ ബോളിവുഡ് ചിത്രം ചെയ്യാൻ കാരണക്കാരനായത് വിജയ് ആണെന്ന് അറ്റ്ലീ പറഞ്ഞു. ചെന്നെെയിൽ വെച്ചുനടന്ന ജവാന്റെ ഓഡിയോ ലോഞ്ചിലാണ് സംവിധായകന്റെ പ്രതികരണം.
രാജാറാണി, തെരി, മെർസൽ, ബിഗിൽ ഒക്കെ ചെയ്ത് കംഫർട്ട് സോണിലായിരുന്നു ഞാൻ. ജീവിതം അപ്പോൾ നല്ലതായിരുന്നു. അപ്പോഴാണ് ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് ചിത്രം ചെയ്യാൻ അവസരം ലഭിച്ചത്. ഇക്കാര്യത്തിൽ വിജയ് യോട് അഭിപ്രായം ചോദിച്ചപ്പോൾ ഉറപ്പായും ചിത്രം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതായിരുന്നു എനിക്ക് ലഭിച്ച ആദ്യ പ്രചോദനം. അതോടെയാണ് കംഫർട്ട് സോൺ വിട്ട് പുറത്തുപോകാൻ തീരുമാനിച്ചത്. ഞാനൊരു കടുത്ത വിജയ് ആരാധകനാണ്, അറ്റ്ലീ പറഞ്ഞു. എട്ട് മാസം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ജവാൻ കോവിഡ് മൂലം താമസിച്ചുവെന്നും വർഷങ്ങളുടെ അധ്വാനത്തിന് ശേഷം ചിത്രം റിലീസിന് തയാറെടുക്കുകയാണെന്നും അറ്റ്ലീ കൂട്ടിച്ചേർത്തു.
റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിക്കുന്ന ജവാൻ സെപ്റ്റംബർ ഏഴിന് മൂന്ന് ഭാഷകളിൽ ആയി വേൾഡ് വൈഡ് റിലീസ് ചെയ്യും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]