
മലയാളികളുടെ പ്രിയപ്പെട്ട താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ, ആലപ്പുഴ പാൻ സിനിമാസിൽ, ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം രാമചന്ദ്ര ബോസ് ആൻഡ് കോ കാണാനെത്തിയ നിവിൻ പോളിയുടെ വളരെ മനോഹരമായ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നിവിൻ പോളിയെ തൊടണമെന്ന ആവശ്യവുമായി എത്തിയ ഒരു കുഞ്ഞിന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുന്ന ഈ വീഡിയോ വൈറലാവുകയാണ്. ആ കുഞ്ഞിനൊപ്പം ചിരിച്ചും കളിച്ചും കുറച്ചു സമയം ചിലവിട്ട നിവിൻ പോളി അവിടെ വന്ന ഓരോ ആരാധകന്റെയും മനസ്സ് നിറച്ചാണ് മടങ്ങിയത്.
ഹനീഫ് അദേനി രചിച്ച് സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആൻഡ് കോ ഒരു കോമഡി ഹെയ്സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിതാ ബൈജു, വിജിലേഷ്, ആർഷ ചാന്ദ്നി, ശ്രീനാഥ് എന്നിവരും വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]