
കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യർഥിച്ച് സിനിമ താരങ്ങൾ. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങളുടെ പ്രതികരണം. വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പും ഇവർ പങ്കുവെക്കുന്നുണ്ട്.
രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും ദുരന്തത്തെ നേരിടാൻ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കുകയെന്നും നടൻ ഉണ്ണി മുകുന്ദൻ കുറിച്ചു. വയനാടിനായി പ്രാർഥന മാത്രം പോരെന്നും നാം നാം ഓരോരുത്തരും പ്രവർത്തിക്കണമെന്നും നടനും സംവിധായകനുമായ നാദിർഷ പറഞ്ഞു.
‘വയനാട് ജില്ലയിൽ നിന്നുള്ള രക്ഷാ പ്രവർത്തകർക്കു അപകട ബാധിതരേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്ര സുഖമമാക്കാൻ ഏവരും സഹകരിക്കുക. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. ഒരുമിച്ചു അതിജീവിക്കാം..’, ഷെയിൻ നിഗം കുറിച്ചു. മമ്മൂട്ടിയും മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പടെയുള്ള താരങ്ങൾ നേരത്തെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് എത്തിയിരുന്നു.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]