
ലോകത്തെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് സീരിസ് ‘സ്ക്വിഡ് ഗെയി’മിൻ്റെ രണ്ടാമത്തെ സീസൺ വരുന്നു. 2021-ൽ റിലീസായ ഈ കൊറിയൻ സീരിസിന് മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. ‘സ്ക്വിഡ് ഗെയിം 2’ ഈ വർഷം ഡിസംബർ 26-ന് സംപ്രേഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.
ടീസറിനൊപ്പമാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ‘മൂന്ന് വർഷമായി, നിങ്ങൾക്ക് വീണ്ടും കളിക്കണോ’ എന്ന് ടീസറിൽ ചോദിക്കുന്നുണ്ട്. 2025-ൽ സീരീസിന്റെ അവസാന ഭാഗം പുറത്തിറങ്ങുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.
ലോകമെമ്പാടും സൂപ്പർഹിറ്റായി മാറിയ സീരിസായിരുന്നു ‘സ്ക്വിഡ് ഗെയിം’. സീരിസിൻ്റെ വസ്ത്രങ്ങളും സംഗീതവും എല്ലാം ഹിറ്റായി. നിരവധി പുരസ്കാരങ്ങളും ‘സ്ക്വിഡ് ഗെയിം’ സ്വന്തമാക്കി. പലഭാഷകളിൽ ‘സ്ക്വിഡ് ഗെയിം’ എത്തിയിരുന്നു.
കടത്തിൽ മുങ്ങിയ ആളുകളെ വമ്പൻ സമ്മാനത്തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അപകടകരമായ ഗെയിമുകൾ കളിക്കാൻ നിർബന്ധിതരാക്കുന്നതാണ് സ്ക്വിഡ് ഗെയിം ചർച്ച ചെയ്യുന്ന വിഷയം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]