
രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിഷയമായിരുന്നു മുംബൈ വിമാനത്താവളത്തിൽവെച്ച് തെലുങ്ക് സൂപ്പർതാരം . ഭിന്നശേഷിക്കാരനായ ഒരു ചെറുപ്പക്കാരനാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനിരയായത് എന്നതാണ് ചർച്ചകൾ ചൂടുപിടിക്കാൻ കാരണം. ഇപ്പോൾ തന്റെ അതേ ആരാധകനെ ചേർത്തുപിടിക്കുന്ന നാഗാർജുനയുടെ ദൃശ്യം വൈറലാവുകയാണ്.
ധനുഷിനൊപ്പമുള്ള കുബേര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നാഗാർജുന മുംബൈയിലെത്തിയത്. ഇതിനിടയിലാണ് ധനുഷിന്റെയും നാഗാർജുനയുടേയും സാന്നിധ്യത്തിൽ ഭിന്നശേഷിക്കാരനായ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിവീഴ്ത്തിയത്. ബുധനാഴ്ച ഇതേ ആരാധകനെ ചേർത്തുപിടിക്കുകയും കുശലമന്വേഷിക്കുകയും ചെയ്തു നാഗാർജുന. രണ്ടുദിവസം മുൻപ് സംഭവിച്ചത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റല്ലെന്ന് അദ്ദേഹം ആരാധകനോടുപറഞ്ഞു.
നിരവധി പേരാണ് ഈ വിഷയത്തിൽ നാഗാർജുനയ്ക്ക് കയ്യടികളുമായെത്തിയത്. സോഷ്യൽ മീഡിയയുടെ ശക്തിയാണിതെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. നാഗാർജുന വളരെ എളിമയുള്ള വ്യക്തിയാണെന്ന് മറ്റൊരാൾ പറഞ്ഞു. അതേസമയം അദ്ദേഹത്തെ എതിർക്കുന്നവരും നിരവധിയാണ്. ആ സമയത്തായിരുന്നു നാഗാർജുന ആരാധകനെ ചേർത്തുപിടിക്കേണ്ടിയിരുന്നതെന്നും ഇപ്പോഴത്തേത് വെറുതേ ആളെക്കാണിക്കാൻ വേണ്ടിയാണെന്നുമാണ് ഇവരുടെ പക്ഷം.
രണ്ടുദിവസം മുൻപ് നടന്ന സംഭവത്തിൽ നാഗാർജുന അന്നുതന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് താൻ മാപ്പുചോദിക്കുന്നു. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ട മുൻകരുതലുകളെടുക്കും എന്നായിരുന്നു നാഗാർജുന പറഞ്ഞത്. വിജയ് ബിന്നി സംവിധാനം ചെയ്ത നാ സാമി രംഗാ ആണ് നാഗാർജുനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]