
അനുവാദമില്ലാതെ തൻ്റെ ഗാനം ഉപയോഗിച്ചതിന് നിർമാതാക്കളായ സൺ പിക്ച്ചേഴ്സിന് വക്കീല്‍ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ പ്രൊമൊയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ പരാതി.
കൂലിയുടെ പ്രൊമൊയില്‍ നിന്ന് ‘വാ വാ പക്കം വാ’ എന്ന ഗാനം നീക്കം ചെയ്യുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും പരാതിയിൽ പറയുന്നു. രജനികാന്ത് തന്നെ നായകനായെത്തിയ ‘തങ്കമഗൻ’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കൂലി’യിൽ വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.
ഒരു സ്വര്‍ണക്കള്ളക്കടത്ത് കേന്ദ്രത്തില്‍ രജനികാന്തിന്റെ കഥാപാത്രം വന്നെത്തുന്നതും വില്ലന്മാരെ അടിച്ചൊതുക്കുന്നതുമാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]