
ബെന്യാമിന്റെ വിഖ്യാതമായ നോവൽ ‘ആടുജീവിതം’ സിനിമയായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമ്പോൾ വടകരക്കാരുടെ ഒരു കുഞ്ഞുസിനിമയും ഒപ്പമുണ്ട്. ‘വയസ്സെത്രയായി, മുപ്പത്തി…’ എന്ന ചിത്രം. ഈ സിനിമയിലുമുണ്ട് രണ്ട് ആടുകൾ. ഇതിലൊന്നിന്റെ പേര് അയിശു. സിനിമയുടെ ഗതിയിൽ നിർണായകമായ കഥാപാത്രമാണ് അയിശു.
ആടുജീവിതം തിയേറ്ററുകളിലെത്തുന്ന ദിവസംതന്നെ അയിശുവെന്ന ആടും കൂട്ടരും ആളുകളെ രസിപ്പിക്കാൻ തിയേറ്റർ കയറുമ്പോൾ വടകരക്കാർക്ക് ഉത്സവദിനമായിരിക്കും വ്യാഴാഴ്ച. ആടുജീവിതം സിനിമാപ്രേമികളും സാഹിത്യപ്രേമികളും ഏറെക്കാലം കാത്തിരുന്ന വലിയ കാൻവാസിലുള്ള സിനിമയെങ്കിൽ, ‘വയസ്സെത്രയായി… മുപ്പത്തി’ ഒരു കുഞ്ഞു കുടുംബചിത്രമാണ്. വടകരക്കാർക്ക് ഈ സിനിമ പ്രിയപ്പെട്ടതാകുന്നത് ഇതിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളുമായി ഒട്ടേറെ വടകരക്കാരുണ്ടെന്നതിനാലാണ്.
ഒപ്പം വടകര ഉൾപ്പെടെയുളള പ്രദേശങ്ങളിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നമാണ് ചിത്രത്തിലെ പ്രമേയം. സർക്കാർജോലിയില്ലാത്ത പുരുഷൻമാർക്ക് പെണ്ണുകിട്ടാത്ത പ്രശ്നത്തെ സരസമായി അവതരിപ്പിക്കുന്നതാണ് സിനിമ.
സംവിധായകൻ പപ്പൻ നരിപ്പറ്റ, വടകര താലൂക്കിലെ നരിപ്പറ്റ സ്വദേശിയെങ്കിലും ഇപ്പോൾ താമസം വടകരയ്ക്കടുത്ത് പണിക്കോട്ടിയിലാണ്. തിരക്കഥാകൃത്തും അഭിനേതാവുമായ യു.സി. ഷിജു വടകര കുട്ടോത്ത് സ്വദേശിയാണ്.
‘വയസ്സെത്രയായി… മുപ്പത്തി…’ എന്ന സിനിമയിലെ നായകകഥാപാത്രം പ്രശാന്ത് മുരളിയും 99 വയസ്സുള്ള നാരായണി അമ്മയും അയിശു ആടിനൊ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]