
തിരുവനന്തപുരം: ‘ആടുജീവിതം’ സിനിമയിലെ ഗാനങ്ങൾക്ക് ആംഗ്യഭാഷയിൽ വീഡിയോ തയ്യാറാക്കി നിഷിലെ അധ്യാപിക. കേൾവിപരിമിതർക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ മൂന്നു പാട്ടുകളാണ് സിൽവി മാക്സി മേന ‘മുദ്രനടന’ത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഇസ്തിഗ്ഫർ’, ‘പെരിയോനേ റഹ്മാനേ…’ എന്നീ പാട്ടുകളാണ് ചിട്ടപ്പെടുത്തിയത്. ഖുറാനിലെ വരികളാണ് ‘ഇസ്തിഗ്ഫർ’ എന്നു തുടങ്ങുന്ന അറബി ഗാനത്തിലുള്ളത്.
ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയുടെ നിർമാണക്കമ്പനിയായ വിഷ്വൽ റൊമൻസ് സിൽവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കലയും സാഹിത്യവും ബധിരവിഭാഗക്കാർക്ക് അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സിൽവി മാക്സി മേന ചിട്ടപ്പെടുത്തിയ നൃത്തരൂപമാണ് ‘മുദ്രനടനം’. 2016-ൽ സ്വാതി തിരുനാൾ കൃതിയായ ‘അളിവേണി എന്തുചെയ്വൂ…’ ആണ് ആദ്യമായി മുദ്രനടനം അവതരിപ്പിച്ചത്.
തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങി(നിഷ്)ലെ ഇംഗ്ലീഷ് അധ്യാപികയാണ് സിൽവി മാക്സി മേന.
പത്രപ്രവർത്തകനായ മാക്സി വിശ്വാസ് മേനയും മകളും പിന്തുണയുമായി ഒപ്പമുണ്ട്. മകൾ കൃപയാണ് വീഡിയോ ഷൂട്ടുചെയ്ത് എഡിറ്റുചെയ്തു നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]