
തമിഴ് പ്രേക്ഷകർക്കെന്നപോലെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് ജീവ. മലയാളത്തിൽ മോഹൻലാലിനൊപ്പം കീർത്തിചക്ര എന്ന ചിത്രത്തിൽ സുപ്രധാനവേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ വീണ്ടുമൊരു മലയാള സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ജീവ. എന്നാൽ താൻ ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നെന്ന് താരം പറഞ്ഞു.
അഗത്യ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാള ചിത്രത്തിലേക്ക് വീണ്ടും വന്ന അവസരത്തേക്കുറിച്ച് ജീവയുടെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ ചമതകൻ എന്ന പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാനായിരുന്നു ജീവയെ ക്ഷണിച്ചിരുന്നത്. വാലിബനുമായി പന്തയത്തിൽ തോറ്റ് പാതി മുടിയും താടിയും മീശയും വടിച്ച് പ്രതികാരദാഹിയായി നടക്കുന്ന കഥാപാത്രമാണ് ചമതകൻ. ചമതകന്റെ രൂപം ഇഷ്ടമാവാത്തതിനാലാണ് ആ വേഷം വേണ്ടെന്നുവച്ചതെന്ന് ജീവ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]