
വാഷിങ്ടൺ: അമേരിക്കയുടെ ഭരണസാരഥ്യത്തിലേക്ക് രണ്ടാമതും ഡൊണാൾഡ് ട്രംപ് എത്തിയത് തന്നെ രാജ്യംവിടാൻ പ്രേരിപ്പിക്കുകയാണെന്ന് ഹോളിവുഡ് സംവിധായകനും നിർമാതാവുമായ ജെയിംസ് കാമറൂൺ.
അമേരിക്ക തനിക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും ന്യൂസീലൻഡിലേക്ക് സ്ഥിരമായി താമസം മാറാൻ ആലോചിക്കുകയാണെന്നും കാമറൂൺ പറഞ്ഞു. ദിവസവും പത്രങ്ങളുടെ ആദ്യപേജിൽ ട്രംപിന്റെ മുഖം അച്ചടിച്ചുവരുന്നത് കാണാൻ താത്പര്യമില്ല. എല്ലാ നല്ലകാര്യങ്ങളെയും തച്ചുടയ്ക്കുന്ന, പേടിപ്പെടുത്തുന്ന ഭരണമാണ് ട്രംപ് നടത്തുന്നത്. അമേരിക്ക എന്നതുപോലും പൊള്ളയായ ആശയമായി മാറുന്നു. ട്രംപിനുകീഴിൽ ചരിത്രപരമായ പല നിലപാടുകളിൽനിന്നും അമേരിക്ക പിന്മാറുകയാണെന്നും പോഡ്കാസ്റ്റിലൂടെ കാമറൂൺ പറഞ്ഞു. ഭാവിയിൽ ന്യൂസീലൻഡിൽ സിനിമകൾ ചെയ്യാനാണ് പദ്ധതിയെന്നും ടൈറ്റാനിക്കിന്റെ സ്രഷ്ടാവായ കാമറൂൺ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]