
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യുടെ കീഴിൽ ഒരു സ്വതന്ത്ര തൊഴിലാളി യൂണിയന് കൂടി രൂപീകരിച്ചു. ഇരുപത്തിരണ്ടാമത്തെ സിനിമാ തൊഴിലാളി യൂണിയൻ ആണ് ഫെഫ്കയുടെ കീഴിൽ അണിചേരുന്നത്.
കാർപെന്റെർ, പെയിന്റർ, മോൾഡർ, വെൽഡർ, ഡമ്മി വർക്കർ, ഇലക്ട്രിഷ്യൻ, ആനിമേട്രോണിക്സ് തുടങ്ങി അസംഘടിതമായി നിൽക്കുന്ന തൊഴിലാളികൾ ചേർന്ന് ഫെഫ്ക സിനി സെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിലാണ് ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ വച്ചു നടന്ന യോഗത്തിൽ അറുപത്തി അഞ്ചോളം പേർ യോഗത്തിൽ പങ്കെടുത്തു.
വിജയകുമാർ.സി- പ്രസിഡന്റ്, മനു. എസ്. വി- ജനറൽ സെക്രട്ടറി, ലിജിൻ- ട്രഷറർ, അജിത്കുമാർ, വിപിൻ. സി. ബാബു, അജേഷ്, പോന്നു വി ചാക്കോ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും, ഫെഫ്ക ജോയിന്റ് സെക്രട്ടറിയുമായ അനീഷ് ജോസഫ് നേതൃത്വം വഹിച്ചു.
അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ , ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. എസ്. വിജയൻ,ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോസ് തോമസ് ,ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡൻ്റ് എം ബാവ ,ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി നിമേഷ് എം താനൂർ എന്നിവർ സംസാരിച്ചു. യോഗത്തിൽ മധു രാഘവൻ, ജോസഫ് നെല്ലിക്കൽ, രാജേഷ് മേനോൻ,സാബുമോഹൻ, സാജൻ, നാസർ, അനിൽകുമാർ, ഫൈസൽ അലി, മിഥുൻ ചാലിശ്ശേരി, എന്നിവർ നേതൃത്വം വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]