ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് അഭിനയിച്ച് , ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘മാര്‍ക്കോ’ ഒ.ടി.ടി യില്‍ റിലീസിനായി ഒരുങ്ങുന്നു. പാന്‍-ഇന്ത്യന്‍ തിയേറ്റര്‍ വിജയത്തിന് ശേഷം മാര്‍ക്കോ ഫെബ്രുവരി 14-ന് മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ സോണി ലിവില്‍ എത്തുന്നു.
‘മാര്‍ക്കോ’ വെറുമൊരു ആക്ഷന്‍ ചിത്രം മാത്രമല്ല, ഒരുപാട് വികാരങ്ങളുടെയും വിശ്വാസഘാതത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെയും കഥയാണ് എന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. ‘മാര്‍ക്കോ’യുടെ ഓരോ തീരുമാനവും ജീവന് മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകളില്‍ ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാന്‍ സാധിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.
വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും അതിനോടൊപ്പം വയലന്‍സും ഉള്ളതിനാല്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു ‘മാര്‍ക്കോ’. മികച്ച ഛായാഗ്രഹണവും മനോഹരമായ സ്ലോ മോഷന്‍ രംഗങ്ങളും മികവുറ്റ എഡിറ്റിംഗുമൊക്കെ ‘മാര്‍ക്കോ’ എന്ന ചിത്രത്തെ അതിന്റെ സാങ്കേതിക മികവിന്റെ പൂര്‍ണതയില്‍ എത്തിച്ചു. ഒരു മനുഷ്യന്റെ സഹനശക്തയുടെയും ആത്മാഭിമാനതിന്റെയും കുടുംബത്തോടുള്ള അളവറ്റ സ്നേഹത്തിന്റെയും കഥപറയുന്ന ചിത്രമാണ് ‘മാര്‍ക്കോ’. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകന്, കബീര്‍ ദുഹാന്‍ സിങ്, ആന്സന് പോള്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]