2019-ല്‍ ധ്യാന്‍ ശ്രീനിവാസന് രചിച്ച് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ് യുവ സൂപ്പര്‍ താരമായ നിവിന്‍ പോളിയും ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്ന ചിത്രം വരികയാണ്.
ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്യുന്ന ‘ഡിയര്‍ സ്റ്റുഡന്റസ്’ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പുതുവര്‍ഷ ആശംസകളുമായി എത്തിയിരിക്കുകയാണ് ഡിയര്‍ സ്റ്റുഡന്റസ് ടീം.
വിനീത് ജയിന് നേതൃത്വം നല്കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇതുകൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിന്‍ പോളി നായകനായി ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി.ആര്.ഒ. ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]