കൊച്ചി: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് ഒറ്റ രാത്രികൊണ്ട് അവസാനിച്ചതിന്റെ നടുക്കത്തിലാണ് ലോകത്താകമാനമുള്ള ടെലിവിഷന്‍ സീരിസ് ആരാധകര്‍. കാര്യമന്തെന്നല്ലേ, നെറ്റ്ഫ്ളിക്സിന്റെ ഇംഗ്ലീഷ് ഇതര ടി.വി. ഷോകളില്‍ ഏഴാമത്തെ ഏറ്റവും പോപ്പുലര്‍ ആയിട്ടുള്ളതും 265.2 മില്യണ്‍ കാഴ്ചക്കാരുമുള്ള സ്ക്വിഡ് ഗെയിമിന്റെ രണ്ടാമത്തെ സീസണിന് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി.
എന്നാല്‍ ആ കാത്തിരിപ്പ് ഒറ്റ രാത്രി കൊണ്ട് അവസാനിക്കാന്‍ കാരണം മറ്റൊന്നുമല്ല, ഏഴ് എപ്പിസോഡുകളിലായി ഡിസംബര്‍ 26-ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത രണ്ടാം സീസണ് ഒറ്റ രാത്രികൊണ്ട് തന്നെ ആരാധകര്‍ കണ്ട് തീര്‍ത്തതിനാലാണ്. രണ്ടാം സീസണിനെ പറ്റി മിക്സഡ് റിവ്യൂകളാണ് പുറത്തുവരുമ്പോഴും സ്ക്വിഡ് ഗെയിം സീസണ് രണ്ട് തരംഗം ലോകത്താകമാനം തരംഗം സൃഷ്ടിക്കുകയാണ്. ഹവാങ് ഡോങ് ഹ്യൂവാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
92 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്
നെറ്റ്ഫ്ളിക്സിന്റെ വീക്കിലി റാങ്കിങ് പ്രകാരം ഇന്ത്യയുള്‍പ്പെടെ 92 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും 68 മില്യണ്‍ കാഴ്ചക്കാരുമാണ് സ്ക്വിഡ് ഗെയിം രണ്ടാം സീസണുള്ളത്. കൂടാതെ പ്രീമിയര്‍ വീക്കില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട ഷോയെന്ന റെക്കോഡും ഇതിനാണ്. 2022-ല്‍ പുറത്തിറങ്ങിയ ഉണ്ടായിരുന്ന വെനസ്ഡേ സീരിസിന്റെ റെക്കോഡ് (50.1 മില്യണ്‍ വ്യൂസ് ) മറികടന്നാണ് ഈ നേട്ടം.
അടിച്ചു കേറി സീസണ് വണ്‍
സീസണ് 2 ടോപ്പ് ഒന്നില്‍ നില്ക്കുമ്പോള് ഇന്ത്യയുള്‍പ്പെടെ 93 രാജ്യങ്ങളില്‍ ഇംഗ്ലീഷ് ഇതര ടിഷോകളുടെ കാറ്റഗറിയില്‍ ടോപ്പ് 10 ലിസ്റ്റില്‍ സക്വിഡ് ഗെയിം സീസണ് വണ്‍. ഇന്ത്യില്‍ മൂന്നാം സ്ഥാനത്താണ് സീസണ് വണ്‍.
തരംഗം സൃഷ്ടിച്ച് റിങ് എ റിങ്
സീസണ് 2 പുറത്തിറങ്ങിയതോടെ സാമൂഹികമാധ്യമത്തില്‍ തരംഗമായിരിക്കുന്നത് ദ് മിഗിള്‍ ഗെയിമിലെ റിങ് എ റിങ് എന്ന സോങാണ്. കുട്ടികളുടെ സോങാണെങ്കിലും ഇതിപ്പോള്‍ അഡിക്ഷനായെന്നാണ് ആരാധകര്‍ പറയുന്നത്,. സീസണ് 2 വില്‍ പുതുതായി അവതരിപ്പിച്ച ഗോജി എന്ന ഗെയിമിന് കേരളത്തിലെ കൊത്താംങ്കല് അഥവാ കല്ലുകളി എന്നതുമായിട്ടുള്ള സാമ്യത്തിന്റെ ത്രില്ലിലാണ് മലയാളി ആരാധകര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]