‘അമ്മ കുടുംബ സംഗമം’ റിഹേഴ്സല്‍ ക്യാമ്പിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ തിരി തെളിഞ്ഞു. മുതിര്‍ന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും പുതിയ തലമുറയിലെ താരമായ മമിതാ ബൈജുവും ചേര്‍ന്നാണ് ദീപം തെളിയിച്ചത്. താരസംഘടന ആദ്യമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
ജനുവരി നാല് ശനിയാഴ്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാര് അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികളാണ് രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. അമ്മ അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന്‍രക്ഷാ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് വേണ്ടിയാണ് ഷോയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത്.
ചടങ്ങില്‍ ആശംസ അറിയിച്ചു കൊണ്ട് ബാബുരാജ്, രവീന്ദ്രന്, ആശാ ശരത്, ജയന് ചേര്‍ത്തല, സുരേഷ് കൃഷ്ണ, വിനു മോഹന്‍, നാദിര്‍ഷ (ഷോ ഡയറക്ടര്‍), ഉണ്ണി ശിവപാല്‍, ജോമോള്‍, നാസര്‍ ലത്തീഫ്, അനന്യ, അന്‍സിബ, കലാഭവന്‍ ഷാജോണ്‍, നിവിയ, മഹിമ നമ്പ്യാര്‍, മീഡിയ പാര്‍ട്ട്ണര്‍ ഹൈദരാലി, അര്ജുന്, മുന്ന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സുരേഷ് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ജനുവരി നാലിന് രാവിലെ ഒമ്പതിന് തിരി തെളിക്കുന്നതോടെ അമ്മ കുടുംബ സംഗമത്തിന് തുടക്കം കുറിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]