പയ്യോളി: സ്വർണപ്പണിക്കാരനായിരുന്നു അഴീക്കോട് പുന്നക്കാപ്പാറ പട്ടുവക്കാരൻ മഹേഷ്. സ്വർണമുരുക്കാൻ കത്തിച്ച ചിരട്ടയ്ക്ക് കണക്കില്ല. ആ ചിരട്ടയിൽ സംഗീതംതീർക്കുകയാണ് ഇന്ന് മഹേഷ്. ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശലമേളയിലെത്തിയ മഹേഷിന്റെ കരവിരുതുകണ്ടാൽ ഇത് നിർമിച്ചത് ചിരട്ടയിലോ എന്ന് ആരും ചോദിച്ചുപോകും. എല്ലാം പ്രവർത്തനക്ഷമമാണെന്നതാണ് പ്രത്യേകത.
മട്ടന്നൂർ ശങ്കരൻകുട്ടിയും കാഞ്ഞങ്ങാട് രാമചന്ദ്രനുമെല്ലാം ഇവയെല്ലാം ഉപയോഗയോഗ്യമാണെന്ന് ഉറപ്പുവരുത്തിയതാണെന്ന് മഹേഷ് പറഞ്ഞു. മൂന്നുവർഷംമുൻപ് മഹേഷ് അസുഖബാധിതനായിരുന്നു. അപ്പോഴാണ് ഈ ജോലിക്ക് കൂടുതൽ സമയം ചെലവഴിച്ചത്. ഭാര്യ രമ്യജയും കുട്ടികളായ ഹരികൃഷ്ണയും ശിവകൃഷ്ണയുമാണ് സഹായികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]