
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു നടി അദിതി റാവു ഹൈദരിയും നടന് സിദ്ധാര്‍ഥും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹ വാര്‍ത്ത അറിയിച്ച് പങ്കുവെച്ച ഫോട്ടോയ്ക്ക് പുറമെ, ദീപാവലിയുടെ ആഘോഷങ്ങളുടെ ഭാഗമായി വിവാഹ ദിവസത്തിലെ മറ്റ് ഫോട്ടോകളും പങ്കുവെച്ചിരിക്കുയാണ് അദിതി. നടന് കമല്‍ ഹാസന്, സംവിധായകന് മണിരത്നം, നടി സുഹാസിനി തുടങ്ങിയവര്‍ വിവാഹനത്തില് പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
വിവാഹ രജിസ്റ്ററില്‍ അദിതിയും സിദ്ധാര്‍ഥും ഒപ്പുവെക്കുന്നതും, വിവാഹത്തിനെത്തിയവര്ക്കൊപ്പമുള്ള ഫോട്ടോയുമാണ് പ്രധാനമായും പങ്കുവെച്ചിരിക്കുന്നത്. കളര്‍ ചിത്രങ്ങള്‍ക്ക് പുറമെ, ഗ്രേ സ്കെയില്‍ ചിത്രങ്ങളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. വിവാഹനത്തില് പങ്കെടുക്കാനെത്തിയ കമല്‍ ഹാസന്, മണിരത്നം എന്നിവരാണ് ഈ ചിത്രങ്ങളിലെ ഹൈലൈറ്റ്. ഇവര്‍ വിവാഹനത്തിന് അതിഥികളായെത്തിയതിലെ സന്തോഷവും ചിത്രത്തിനൊപ്പം താരദമ്പതികള്‍ പങ്കുവെക്കുന്നുണ്ട്.
ഇത് വളരെ അനുഗ്രഹീതമായ വര്‍ഷമാണ്. ഞങ്ങളുടെ വിവാഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. ഞങ്ങള്‍ മാതാപിതാക്കളുടെ സ്ഥാനത്ത് കാണുന്നവരുടെയും ഗുരുസ്ഥാനിയരായവരുടെയും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഈ ദിവസത്തില്‍ ഞങ്ങളുടെ വളര്‍ച്ചയുടെ കാഴ്ചക്കാരുടെയല്ല, കാരണമായ വ്യക്തികളുടെ സാന്നിധ്യം വളരെ സന്തോഷം പകരുന്നതാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിനൊപ്പം അദിതി കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവര്‍ വിവാഹിതരായത്. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ വിവാഹ വാര്‍ത്ത അറിയിച്ചത്. ദുല്‍ഖര്‍ സല്മാന്, അനന്യ പാണ്ഡെ, ആതിയ ഷെട്ടി, അന്ന ബെന്‍, ഭൂമി പട്നേക്കര്‍, ശ്രിന്ദ, മനീഷ കൊയ്രാള, വേദിക തുടങ്ങിയ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിശുത വരനും വധുവിനും ആശംസ നേര്‍ന്നത്.
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും അദിതിയും സിദ്ധാര്‍ഥും പങ്കുവെച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരി കുടുംബത്തിലാണ് അദിതി ജനിച്ചത്. രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടേയും ജെ.രാമേശ്വര്‍ റാവുവിന്റേയും കൊച്ചുമകളാണ് അദിതി. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതിയുടെ അമ്മ വിദ്യാ റാവുവിന്റെ മുത്തച്ഛനായിരുന്നു.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 2003-ല്‍ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാര്‍ഥ് വിവാഹം ചെയ്തിരുന്നു. 2007-ല്‍ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടന് സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. തന്റെ 23-ാം വയസിലാണ് അദിതി, സത്യദീപിനെ വിവാഹം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]