
ദുല്‍ഖര്‍ സല്മാന് നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ ദിന ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആദ്യദിനം ആഗോള തലത്തില്‍ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയെടുത്തത്.
കേരളത്തില്‍ ആദ്യദിനം 175 സ്ക്രീനുകളില്‍ കളിച്ച ചിത്രം രണ്ടാം ദിനം 200 ലധികം സ്ക്രീനുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.
മികച്ചപ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതല്‍ തന്നെ ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും വിദേശത്തും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. രണ്ടാം ദിനവും വലിയ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്.
1992 ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിനെ കഥയാണ് ചിത്രം പറയുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത് മീനാക്ഷി ചൗധരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]