മേക്കപ്പ് അണിയാത്ത മമ്മൂട്ടി എന്ന പേരിൽ ഒരു ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും ചുളിവുകൾ നിറഞ്ഞതും നരയും കഷണ്ടിയുമുള്ള താരമാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ ഈ ചിത്രം വ്യാജമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
മമ്മൂട്ടിയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷണൽ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുന്നയാളുമായ റോബർട്ട് കുര്യാക്കോസാണ് ഈ വീഡിയോ പങ്കുവെച്ചത്.
ഒരുപാട്പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന് എന്നാണ് റോബർട്ട് കുര്യാക്കോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ എന്ന സന്ദേശമടങ്ങിയ ദീർഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാർഥ ചിത്രമാണെന്ന പ്രചാരണത്തിലേക്കും എത്തി.
വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോയ്ക്ക് തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]