
തെലുങ്ക് താരം വരുണ്‍ തേജ് നായകനായ ഏറ്റവും ചെലവേറിയ ചിത്രമായ മട്കയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തി. വൈറ എന്റര്ടെയ്ന്മെന്റ്സിന്റെയും എസ്ആര്‍ടി എന്റര്ടെയ്ന്മെന്റ്സിന്റെയും ബാനറില്‍ ഡോ. വിജേന്ദര്‍ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേര്‍ന്നാണ് പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത്. കരുണ കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബര്‍ 14 നാണ് ചിത്രത്തിന്റെ റിലീസ്.
റെട്രോ ലുക്കില്‍ സ്യൂട്ട് ധരിച്ച്, ചുണ്ടില്‍ സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വരുണ്‍ തേജിനെ സെക്കന്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് ഗെറ്റപ്പില്‍ വരുണ്‍ തേജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ നായകന്റെ 24 വര്‍ഷത്തെ യാത്രയാണ് അവതരിപ്പിക്കാന്‍ പോകുന്നത്. മീനാക്ഷി ചൗധരിയും നോറ ഫത്തേഹിയുമാണ് ചിത്രത്തിലെ നായികമാര്‍. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
നവീന്‍ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോര്‍, രവീന്ദ്ര വിജയ്, പി രവിശങ്കര്‍ എന്നിവരും വേഷമിടുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം- എ കിഷോര്‍ കുമാര്‍, എഡിറ്റിംഗ്- കാര്‍ത്തിക ശ്രീനിവാസ് ആര്, പ്രൊഡക്ഷന്‍ ഡിസൈനര്‍- കിരണ്‍ കുമാര്‍ മാനെ, സി.ഇ.ഒ- ഇ.വി.വി. സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്.കെ. ജാന, പ്രശാന്ത് മാണ്ഡവ, സാഗര്‍, വസ്ത്രാലങ്കാരം- കിലാരി ലക്ഷ്മി, മാര്‍ക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ. പി.ആര്.ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]