
കൊച്ചി: ദുബായില്‍വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടന് നിവിന്‍ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘം നടനെ വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്ന നിവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ഊന്നുകല്‍ പോലീസ് എടുത്ത കേസില്‍ ആറാംപ്രതിയാണ് നിവിന്‍ പോളി. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ നടനെതിരെയുണ്ട്.
പരാതിക്ക് പിന്നാലെ ആരോപണം നിഷേധിച്ച് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. യുവതിയെ അറിയില്ലെന്നും പരാതി വ്യാജമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നടന് പറഞ്ഞു. പരാതിയില്‍ പറയുന്ന തീയതിയില്‍ താന്‍ കൊച്ചിയിലെ സിനിമാ സെറ്റിലായിരുന്നെന്നാണ് നിവിന്റെ വാദം. ഇത് തെളിയിക്കുന്ന രേഖകൾ നിവിന്‍ പോളി അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പീഡനാരോപണത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് രാത്രി നിവിന്‍ പോളി നടത്തിയ വാര്‍ത്താസമ്മേളനം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]