
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ലാപതാ ലേഡീസ്’ പ്രചാരണതന്ത്രവുമായി കോണ്‍ഗ്രസ്. സ്ത്രീസുരക്ഷയില്‍ ഏക്നാഥ് ഷിന്ദേ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനാണ് കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമയുടെ പേരിലുള്ള പ്രചാരണം കോണ്‍ഗ്രസ് നടത്തുന്നത്.
ലാപതാ ലേഡീസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയതിന് താഴെ ഒരുവര്‍ഷത്തില്‍ കാണാതായത് 64,000 സ്ത്രീകളെ എന്ന് മറാത്തിയിലും എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരുടെ മുഖങ്ങളും പോസ്റ്ററിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.
ബദ്ലാപുരില് കഴിഞ്ഞ മാസം രണ്ട് സ്കൂള്‍ കുട്ടികള്‍ ലൈംഗികപീഡനത്തിന് വിധേയരായതും കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ ലക്ഷ്യംവെച്ചാണ് ഇത്.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ലാപതാ ലേഡീസ് പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്ക്കെതിരേയുള്ള സന്ദേശമായിരുന്നു മുന്നോട്ടുവെച്ചിരുന്നത്. മികച്ച അഭിപ്രായം നേടിയ ഈ ചിത്രമാണ് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]