
സൗന്ദര്യംകൊണ്ടും പ്രകടനമികവുകൊണ്ടും നിരവധി ആരാധകരെ സമ്പാദിച്ച ബോളിവുഡ് നടിയാണ് ഇഷാ ഗുപ്ത. 2012-ൽ ജന്നത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഇഷയുടെ അഭിനയജീവിതം ആശ്രം-സീസൺ 3 എന്ന വെബ്സീരീസിലെത്തിനിൽക്കുകയാണ്.
കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ.
സ്പോട്ട്ബോയ് എന്ന മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽ ഒരു സംവിധായകനെതിരേയാണ് ഇഷ വെളിപ്പെടുത്തൽ നടത്തിയത്. ഒരു സംവിധായകൻ തന്നെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചെന്നും വഴങ്ങാതിരുന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.
ആ സിനിമ പകുതി ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. സംവിധായകന് വഴങ്ങാതിരുന്ന തന്നെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് സഹനിർമാതാവ് പറഞ്ഞു.
ഇതിനുശേഷം ചില സംവിധായകർ തനിക്ക് അവസരങ്ങൾ നിഷേധിക്കുകപോലും ചെയ്തു. അവർ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ പിന്നെ തന്നെ സിനിമയിൽ എടുക്കുന്നത് എന്തിനാണെന്ന് വരെ പലരും പറയുന്നതായി കേട്ടിട്ടുണ്ടെന്നും ഇഷ പറഞ്ഞു.
രണ്ട് തവണയാണ് ഇത്തരം ദുരനുഭവം ഉണ്ടായതെന്നും ഇഷ വെളിപ്പെടുത്തി. “മറ്റൊരു ചിത്രത്തിന്റെ ഔട്ട്ഡോർ ഷൂട്ടിന്റെ സമയത്ത് എനിക്കെതിരെ രണ്ടുപേരാണ് കാസ്റ്റിങ് കൗച്ച് കെണിയൊരുക്കിയത്.
എനിക്കത് മനസിലായെങ്കിലും ഞാൻ ആ ചിത്രം മുഴുവനാക്കി. കാരണം അതൊരു ചെറിയ നീക്കമായിരുന്നു.
അവർ ഒരുക്കിയ കെണിയിൽ ഞാൻ വീഴുമെന്ന് അയാൾ കരുതി. ഞാനും സ്മാർട്ടാണല്ലോ.
ഒറ്റക്ക് കിടക്കാൻ ഭയം തോന്നിയതിനാൽ അന്ന് രാത്രി മേക്കപ്പ് ആർട്ടിസ്റ്റിനോടൊപ്പമാണ് ഉറങ്ങിയത്.” ഇഷ ഗുപ്ത അഭിമുഖത്തിൽ പറഞ്ഞു. താരകുടുംബങ്ങളിൽ നിന്ന് വരുന്ന യുവതാരങ്ങളോട് ആരും ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് ഇഷ ചൂണ്ടിക്കാട്ടി.
ജോലി വേണമെങ്കിൽ നമ്മൾ എന്തിനും തയ്യാറാവുമെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വൺ ഡേ: ജസ്റ്റിസ് ഡെലിവേർഡ് എന്ന സിനിമയിലാണ് ഇഷാ ഗുപ്ത അടുത്തിടെ അഭിനയിച്ചത്.
സായിദ് ഖാൻ, സാഹിൽ ഷ്രോഫ്, രൺധീർ കപൂർ, രവി കിഷൻ എന്നിവർക്കൊപ്പമുള്ള ദേശി മാജിക് എന്ന ചിത്രമാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ദീപക് തിജോരിയുടെ ടിപ്സി, അക്ഷയ്കുമാർ ചിത്രം ഹേരാ ഫെരി 3 എന്നിവയിലും ഇഷയുണ്ട്.
പരേഷ് റാവൽ, സുനിൽ ഷെട്ടി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുതാരങ്ങൾ. Content Highlights: esha gupta about casting couch experience, esha gupta new interview
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]