ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നടി നയന്‍താര. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ നേരത്തേ ഭര്‍ത്താവ് വിഘ്നേഷ് ശിവനാണ് പങ്കുവയ്ക്കാറുള്ളത്.
ജവാന്റെ റിലീസിനോടടുത്താണ് നയന്‍താര സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ആദ്യം തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച നയന്‍താര പിന്നീട് ജവാന്റെ ട്രെയ്ലര് പുറത്തുവിട്ടു. വെറും ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലേറെയാണ് നയന്‍സിനെ പിന്തുടരുന്നത്. ആദ്യമായാണ് നയന്‍താര കുഞ്ഞുങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത്
അറ്റ്ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാന് നിര്‍മിക്കുന്ന ജവാന് ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളില്‍ ഒന്നാണ്. ഷാരൂഖ് ഖാനാണ് നായകന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഡ്ജ് ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ജവാനില്‍ രാജ്യത്തെ മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതിയാണ് വില്ലന്‍. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സെപ്റ്റംബര്‍ 7 നു ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാന്‍സ് ബുക്കിങ് ഈ വെള്ളിയാഴ്ച തുടങ്ങും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലിസിനു വേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ ചെയുന്നത് പപ്പറ്റ് മീഡിയ ആണ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘പഠാന്’ ബോക്സോഫീസില്‍ വന്‍ വിജയമായി. ദീപികാ പദുകോണ്‍ നായികയായെത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാമായിരുന്നു വില്ലന്‍. 225 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 1053 കോടിയാണ് നേടിയത്. ആദിത്യാ ചോപ്രയാണ് ചിത്രം നിര്‍മിച്ചത്.