
ബോക്സോഫീസിനെ ഇളക്കിമറിച്ച് നാഗ് അശ്വിൻ-പ്രഭാസ് ടീമിന്റെ കൽക്കി 2898 എ.ഡി. റിലീസ് ചെയ്ത് രണ്ടാം ദിവസമായ വെള്ളിയാഴ്ച ഇന്ത്യൻ ബോക്സോഫീസിൽനിന്നുമാത്രം കൽക്കി വാരിക്കൂട്ടിയത് 50 കോടിയിലേറെയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷൻ 200 കോടി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ഇന്ത്യയിൽനിന്നുമാത്രം കൽക്കി നേടിയത് 54 കോടി രൂപയാണെന്നാണ് സാക്നിൽക്ക് ഡോട്ട് കോം റിപ്പോർട്ട് ചെയ്തത്. ഇതോടെ ചിത്രം ഇന്ത്യയിൽനിന്നുമാത്രമായി 150 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിലെ എല്ലാ ഭാഷകളും ചേർത്തുള്ള കണക്കാണിത്. 191 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം ആഗോളതലത്തിൽ നേടിയത്. കെ.ജി.എഫ് 2(159 കോടി), സലാർ (158 കോടി), ലിയോ (142.74 കോടി) സാഹോ (130 കോടി), ജവാൻ (129 കോടി) എന്നിവയുടെ ആദ്യദിന കളക്ഷനുകളാണ് കൽക്കി മറികടന്നത്.
223 കോടി ആദ്യദിന കളക്ഷനുള്ള ആർആർആർ, 217 കളക്ഷനുള്ള ബാഹുബലി 2 എന്നിവയാണ് കൽക്കിക്ക് തൊട്ടുമുന്നിലുള്ളത്. ചിത്രത്തിന്റെ രണ്ടുദിവസത്തെ ആഗോള കളക്ഷൻ ഇതുവരെ പുറത്തുവന്നിട്ടില്ല. ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്സ് ഓഫീസില്‍ തുടരെ പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില്‍ പ്രഭാസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിഞ്ഞിരുന്നു. പ്രശാന്ത് നീലിന്റെ സലാറിലൂടെയാണ് പിന്നീട് അദ്ദേഹം തിരിച്ചുവന്നത്. കല്‍ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണ് കൽക്കിയിലൂടെ.
മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച ‘കല്‍ക്കി 2898 എഡി’യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങള്‍ കമല്ഹാസന്, ശോഭന, അന്ന ബെന്‍, ദിഷാ പഠാനി തുടങ്ങിയവരുമാണ് കൈകാര്യം ചെയ്തത്. ഇവരോടൊപ്പം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്കി ദുല്‍ഖര്‍ സല്‍മാനും വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]