
മോഹൻലാലിനെക്കാണാൻ സിനിമ ലൊക്കേഷനിലെത്തിയ ആരാധികയുടെ വീഡിയോ ശ്രദ്ധനേടുന്നു. തന്നെ കാണാൻ കാത്തുനിന്ന പ്രായമായ സ്ത്രീയോട് കുശലം പറഞ്ഞുകൊണ്ട് മോഹൻലാൽ സ്നേഹം പ്രകടിപ്പിച്ചു. ആരാധികയോട് ‘വരുന്നോ എന്റെ കൂടെ’ എന്ന് ചോദിക്കാനും മോഹൻലാൽ മറന്നില്ല. മോഹൻലാലിന്റെ ചോദ്യത്തിന് ‘ഇല്ല‘ എന്നുള്ള ആരാധികയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
‘ഇതാണോ‘ മോഹൻലാൽ എന്ന് പ്രായമായ സ്ത്രീ ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാൻ കാറിനരികിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. ചുരുങ്ങിയ നേരം കൊണ്ട് വീഡിയോ വെെറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് കമെന്റുമായി എത്തുന്നത്. മോഹൻലാലിൻ്റെ ആരാധികയാണെന്നും അദ്ദേഹത്തിൻ്റെ ചിത്രങ്ങളെല്ലാം ഇഷ്ടമാണെന്നും സ്ത്രീ പിന്നീട് പ്രതികരിച്ചു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിലായിരുന്നു സംഭവം. മോഹന്‍ലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]