
മുംബൈ: തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പിന്നണി ഗായിക ശ്രേയാ ഘോഷാല്‍. ഫെബ്രുവരി 13 മുതല്‍ അക്കൗണ്ട് തന്റേയോ തന്റെ ടീമിന്റേയോ നിയന്ത്രണത്തില്‍ അല്ലെന്ന് ഗായിക വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രേയ ഈ വിവരം പങ്കുവെച്ചത്.
അക്കൗണ്ട് തിരിച്ചുപിടിക്കാനോ ഒഴിവാക്കാനോ കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ‘എക്സ് ടീമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ഓട്ടോ ജനറേറ്റഡ് പ്രതികരണങ്ങള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായിട്ടില്ല. ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ അക്കൗണ്ട് കളയാന്‍പോലും പറ്റുന്നില്ല. ദയവായി ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ടില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ ചെയ്യരുത്. അക്കൗണ്ട് വീണ്ടെടുക്കുകയാണെങ്കില്‍ ഒരു വീഡിയോയിലൂടെ ഞാന്‍ അപ്ഡേറ്റ് ചെയ്യും’, ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് ശ്രേയ. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച അവര്‍ പെട്ടെന്നുതന്നെ പ്രശസ്തിയിലേക്കുയര്‍ന്നു. പശ്ചിമ ബംഗാളില്‍ ജനിച്ച അവര്‍ മലയാളത്തിലും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]