
റോഷന് ചന്ദ്ര, ലിഷാ പൊന്നി, കുമാര്‍ സുനില്‍, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രന് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘കനോലി ബാന്റ് സെറ്റ് ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മേഘനാഥന്, ജയരാജ് കോഴിക്കോട്, വിജയന് വി. നായര്‍, എന്‍.ആര്. റജീഷ്,സബിന്‍ ടി.വി. സുന്ദര്‍ പാണ്ട്യന്, സാജു കൊടിയന്‍, സതീഷ് കലാഭവന്‍, റിഷി സുരേഷ്, അജയ് ഘോഷ്, കമല്‍മോഹന്‍, ലത, രജനി മുരളി, പവിത്ര, കെ.കെ. സുനില്‍ കുമാര്‍, റിമോ, അന്‍സാര്‍ അബ്ബാസ്, ദാസന്, പ്രകാശന്, ലോജേഷ് തുടങ്ങി അറുപതോളം പേര് ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
വെസ്റ്റേണ്‍ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ ബാബു കാരാട്ട്, സി.കെ. സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിര്‍വഹിക്കുന്നു. ഗൗതം രവീന്ദ്രന് എഴുതിയ വരികള്‍ക്ക് ഉമേശ് സംഗീതം പകരുന്നു.
എഡിറ്റര്‍-റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം-സിബു സുകുമാരന്‍, സൗണ്ട് ഡിസൈന്‍-ഗണേഷ് മാരാര്‍, വി.എഫ്.എക്സ്- രാജ് മാര്‍ത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-വിനയ് ചെന്നിത്തല, ആയുഷ് സുന്ദര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-അന്‍സാര്‍ അബ്ബാസ്,ജയരാജ്, അരുണ്‍കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സോബിന്‍ സുലൈമാന്‍ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,ചീഫ് ആര്‍ട്ട് ഡയറക്ടര്‍- സജിത്ത് മുണ്ടയാട് ആര്‍ട്ട് ഡയറക്ടര്‍-സുനില്‍ വെങ്ങോല, പ്രൊഡക്ഷന്‍ ഡിസൈനര്‍-അരുണ്‍ ലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-റോയ് തൈക്കാടന്‍,ഫിനാന്‍സ് കണ്ട്രോളര്-കാട്ടുങ്കല്‍ പ്രഭാകരന്, പ്രൊഡക്ഷന്‍ കോ.ഓര്‍ഡിനേറ്റര്‍-സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി.വി. എണ്‍പതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന ‘കനോലി ബാന്റ് സെറ്റ് ‘ ഉടന്‍ പ്രദര്‍ശനത്തിനെത്തും. പിആര്‍ ഒ-എ എസ് ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]