
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ-നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ഒരു മാസ് എന്റർടെയ്നറായിട്ടായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നിന്ന് ലഭിക്കുന്നത്.
ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്.
2023-ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയാണ് ദുർഖറിന്റേതായി അവസാനം തിയേറ്ററിലെത്തിയ മലയാള ചിത്രം. വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് വിജയിക്കാനായില്ല. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ലക്കി ഭാസ്കറാണ് അവസാനം പുറത്തിറങ്ങിയ ദുൽഖർ ചിത്രം. ആഗോളതലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരുന്നു.
പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net