
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ രംഭ വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില്‍നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, അഭിനേത്രി എന്ന നിലയില്‍ തന്നെ വെല്ലുവിളിക്കുന്ന ശക്തമായ കഥാപാത്രവുമായാണ് തിരിച്ചെത്തുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച രംഭ കുറ്റമറ്റ കോമിക് ടൈമിങ്, ശക്തമായ സ്ക്രീന്‍ സാന്നിധ്യം, അവിസ്മരണീയമായ ഡാന്‍സ് നമ്പറുകള്‍ എന്നിവയിലൂടെയാണ് പ്രശസ്തയായത്.
സിനിമ എല്ലായ്പ്പോഴും തന്റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയില്‍ തന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങള്‍ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തനിക്ക് തോന്നുന്നു എന്നും രംഭ പറഞ്ഞു. അഭിനയത്തിന്റെ പുതിയ മാനങ്ങള്‍ തേടാനും പ്രേക്ഷകരുമായി അര്‍ത്ഥവത്തായ രീതിയില്‍ സംവദിക്കാനും തന്നെ അനുവദിക്കുന്ന, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു അഭിനേതാവെന്ന നിലയില്‍ രംഭയുടെ വൈവിധ്യവും പ്രതിഭയുടെ ആഴവും ഉയര്‍ത്തിക്കാട്ടുന്ന വേഷങ്ങളില്‍ ഈ നടിയെ കാണാമെന്ന പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും കാത്തിരിക്കുകയാണ്. രംഭയുടെ ഈ തിരിച്ചുവരവ് അവരുടെ വിശിഷ്ടമായ കരിയറിലെ ഒരു പുതിയ അധ്യായമായിരിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]