
കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക പ്രശ്നങ്ങളില്‍ സിനിമയുടെ സ്വാധീനവുമുണ്ടാവാമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇത്തരം സംഭവങ്ങളില്‍ സിനിമകളുടെ സ്വാധീനമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമ കേവലമായി കണ്ടാല്‍ മാത്രം പോരാ, അത് മനസിലാക്കുകൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങളില്‍ സിനിമയുടെ സ്വാധീനമുണ്ടാവാം. എന്നാല്‍, ഇതെല്ലാം സിനിമയില്‍ ഉത്ഭവിച്ചതാണെന്ന് പറയരുത്. ഏറെ വിമര്‍ശിക്കപ്പെടുന്നത് ‘ഇടുക്കി ഗോള്‍ഡ്’ ആണ്. ഇടുക്കി ഗോള്‍ഡ് എന്ന അവസ്ഥയുള്ളതുകൊണ്ടല്ലേ, കലാരൂപമുണ്ടായത്. അല്ലാതെ വായുവിലൂടെ ചിന്തയില്‍നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ഇങ്ങനെയൊരു അവസ്ഥയുണ്ട്. എന്നാല്‍, അതിനെ മഹത്വവത്കരിച്ചതിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് ആ കലാകാരന്മാരോട് ചോദിക്കണം. വിവേകം ഒരു കലയില്‍തന്നെ ഉള്‍ക്കൊള്ളം എന്ന് പറഞ്ഞുകൂടല്ലോ. വരികള്‍ വായിച്ചാല്‍ മാത്രം പോരാ, മനസിലാക്കുക കൂടി വേണം. സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും അതിന്റെ ഭാഗമായി വളര്‍ന്ന ആളാണ് ഞാന്‍. ഇത് നല്ലതല്ല. കണ്ട് ആനന്ദിക്കാനുള്ളതല്ല, ഇതില്‍നിന്ന് പഠിക്കാനുള്ളതാണ്. മനസിലാക്കാനുള്ളതാണ്. സിനിമയെ കേവലം കണ്ടാല്‍ മാത്രം പോരാ, മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]