
നല്ലൊരു വേഷത്തിനായി ഒരുപാട് പേരോട് കെഞ്ചിയെങ്കിലും ആരും അവസരം തന്നില്ലെന്ന് തമിഴ് നടൻ വിജയ് മുത്തു. തന്നെ വിശ്വസിച്ച് നല്ലൊരു വേഷം നൽകിയത് ഒരു മലയാളി സംവിധായകനാണെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. ‘മഞ്ഞുമ്മൽ ബോയ്സ്‘ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള പോലീസ് കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടൻ വികാരാധീനനായി.
‘തമിഴിൽ ഞാൻ കാണാത്ത സംവിധായകരില്ല, അഭിനയിക്കാത്ത സംവിധായകരില്ല. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല. ഇതിപ്പോൾ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. ചിത്രം കണ്ട മലയാളികളോടും തമിഴ് പ്രേക്ഷകരോടും നന്ദിയുണ്ട്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. നല്ല അഭിനേതാവാകണം, എന്ത് സമ്പാദിച്ചു എന്നതിലല്ല കാര്യം. ഈ സിനിമയിലൂടെ പ്രേക്ഷകർ എന്നെ നല്ല നടനെന്നു വിശേഷിപ്പിക്കുന്നു.
12-ാം വയസ്സിൽ മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. പഠിപ്പ് അധികമില്ല. സിനിമയാണ് എന്റെ മക്കൾക്ക് പഠിപ്പും ജീവിതവും നൽകിയത്. പക്ഷേ, നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്. 32 വർഷമെടുത്തു ഈയൊരു അവസ്ഥയിലെത്താൻ. എത്രയോ കഷ്ടപ്പാടുകൾ, വേദനകൾ. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാൻ വികാരാധീനനാവും’, വിജയ് മുത്തു പറഞ്ഞു.
വിക്രം വേദ, സർപ്പട്ട പരമ്പരൈ, ജയിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിജയ് മുത്തു അഭിനയിച്ചിട്ടുണ്ട്. അതേസമയം, ചിദംബരം ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്‘ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]