
കൊച്ചി: വേനല്‍ച്ചൂടില്‍ പൊള്ളുന്ന നേരത്ത് കലയുടെയും ആഘോഷത്തിന്റെയും കുളിരില്‍ ഇത്തിരിനേരം നനഞ്ഞാലോ? കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ എവിടെയോ ഒരു ലഡു പൊട്ടുന്നുണ്ടല്ലേ. എങ്കില്പിന്നെ ഒന്നും നോക്കാനില്ല, സ്വപ്നങ്ങളുടെ ഗൂഗിള്‍ മാപ്പില്‍ ആ പേര് സെര്‍ച്ച് ചെയ്തു തുടങ്ങിക്കോളൂ… ‘മാതൃഭൂമി കപ്പ കള്‍ച്ചര്‍’. ആ ‘സെര്‍ച്ച് എന്ജിന്’ നിങ്ങളെ എത്തിക്കുന്നത് സ്വപ്നം പോലൊരു തീരത്താകും. കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം കൈകോര്‍ക്കുന്ന തീരം. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ മാര്‍ച്ച് എട്ടുമുതല്‍ പത്തുവരെ മൂന്ന് ദിനരാത്രങ്ങളിലായി മാതൃഭൂമി കപ്പ ഒരുക്കുന്ന ‘കള്‍ച്ചര്‍’ എന്ന പരിപാടിയുടെ സ്വപ്നതീരം.
നിങ്ങള്‍ ഇതുവരെ അനുഭവിക്കാത്തത്ര ത്രില്ലും ചില്ലും നിറഞ്ഞൊരു ലോകം… അങ്ങനെയാകും മാതൃഭൂമി കപ്പ ‘കള്‍ച്ചര്‍’ പരിപാടിയെ ഒറ്റ വാചകത്തില്‍ അടയാളപ്പെടുത്താനാകുന്നത്. സംഗീതത്തിന്റെയും ആഘോഷത്തിന്റെയും മൂന്ന് ദിനരാത്രങ്ങളായ ‘കള്‍ച്ചറി’ലെ ഓരോ ഇവന്റും ശ്രദ്ധാപൂര്‍വമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഡി, ജാസ്, ഫ്യൂഷന്‍, ഡിസ്കോ, ടെക്നോ ആന്‍ഡ് റാപ്പ്, ഫങ്ക്, ഹൗസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില് ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് ‘കള്‍ച്ചര്‍’ ഒരുക്കിയിരിക്കുന്നത്.
ആസ്വാദകരുടെ മനസ്സില്‍ എന്നും എപ്പോഴും നിലനില്ക്കണമെന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘കള്‍ച്ചറി’ലെ പ്രോഗ്രാമുകള്‍ രണ്ടുതരത്തിലാണ് തിരിച്ചിരിക്കുന്നത്. നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മൂവ്മെന്റ് സോണിലേക്ക് സ്വാഗതം. കൂളായി, റിലാക്സ് ആയി ഇവന്റ് ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചില് സോണിലേക്ക് വരാം. ഇനി രണ്ടിലും ഒരു കൈ നോക്കണമെന്ന ആഗ്രഹക്കാരുണ്ടെങ്കില് രണ്ടിലും നമുക്ക് അടിച്ചുപൊളിക്കാമെന്നേ! മൂവ്മെന്റ് സോണില്‍ സിരകളെ ത്രസിപ്പിക്കാനായി സ്കേറ്റ്ബോര്‍ഡിങ്, ബിഎംസിങ് എന്നിവ ഒരുക്കിയിട്ടുണ്ട്.
സര്‍വേന്ദ്രിയങ്ങളെയും തൊട്ടുണര്‍ത്തുന്ന അനുഭവമെന്ന് ഉറപ്പിച്ചു പറയാവുന്ന ‘കള്‍ച്ചറി’ന്റെ പ്രധാന ആകര്‍ഷണം കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന നിര തന്നെയാണ്. സംഗീതത്തിന്റെ എല്ലാ തലങ്ങളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ദേശീയ-അന്തര്‍ദേശീയ കലാകാരന്മാരുടെ മ്യൂസിക് ഇവന്റുകള്‍, ഇന്ത്യയിലാകമാനമുള്ള വിവിധ കലാരൂപങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചുമുള്ള സെഷനുകള്‍, ഫാഷന്റെയും ഫുഡിന്റെയും വാഹനങ്ങളുടെയും വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍, എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഇന്റര്‍-ആക്ടീവ് സെഷനുകള്‍ എന്നിങ്ങനെ ആ വിസ്മയലോകം നീളുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]