
‘അടവി’ എന്നാല്‍ ‘കാട്’ എന്നാണ് അര്‍ത്ഥം. ഇവിടെ അടവി പ്രതീക്ഷയുടെ കഥയാണ്. പ്രകൃതിയുടെ വന്യമായ ഭീതിജനകമായ വശം മാത്രമേ എല്ലവര്‍ക്കും അറിയൂ, അതിന്റെ മാതൃസഹജമായ സൗമ്യമായ കരുതലിന്റെയും കാവലിന്റെയും വശം പലര്‍ക്കും അറിയില്ല. എക്കാലവും നമ്മെ അതിശയിപ്പിക്കുന്ന കാടാകുന്ന മാന്ത്രിക പ്രപഞ്ചം ഈ ഹ്രസ്വചിത്രം നമുക്ക് കാണിച്ചു തരും. ഹ്രസ്വചിത്രം അഞ്ചു ഭാഷകളിലാണ് ഒരുക്കുന്നത് (മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി)
കുളിസീന്‍, മറ്റൊരു കടവില്‍ എന്നീ ഹിറ്റ് ഷോര്‍ട്ട്ഫിലിമുകള്‍ സംവിധാനം ചെയ്ത രാഹുല്‍ കെ ഷാജിയാണ് അടവി ഒരുക്കുന്നത്. കൈലാസം ഡ്രീംവര്‍ക്സിന്റെ ബാനറില്‍ അമല്‍ ഗോപാലകൃഷ്ണനാണ് നിര്‍മ്മാണം . സംഗീത സംവിധായകന് രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്. അഭിനയത്തിലൂടെ പ്രിയങ്കരനായ അഹമ്മദ് സിദ്ധിഖ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അള്ളു രാമചന്ദ്രന്റെ സംവിധായകന് ബിലഹരി സ്വതത്ര എഡിറ്ററാകുന്ന ചിത്രംകൂടിയാണ് അടവി. രാജേഷ് സുബ്രമണ്യമാണ് ഛായാഗ്രാഹകന്‍. പോസ്റ്റര്‍ ഒരുക്കിയത് സുജിത് ഡിസൈന്‍സാണ്. ആര്‍ട്ട്: ആര്.എല്‍.വി. അജയ് . പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശോഭ് കെ.വി.,സ്റ്റീല്‍സ്: ജിഷ്ണു കൈലാസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]