1800 കോടിയും കടന്ന് ബോക്സോഫീസ് ചരിത്രമായി മാറിയ പുഷ്പ ടു വിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രമാണ് ഛാവ. വിക്കി കൗശലാണ് നായകന്. സിനിമയുടെ പ്രമോഷനെത്തിയ നടന് വിക്കി കൗശലിനെ തെലുങ്ക് പഠിപ്പിക്കുന്ന രശ്മികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
രശ്മികയുടെ സഹായത്തോടെ ആന്ധരികി നമസ്കാരം. അന്ധരു ബഗുണാര (നമസ്കാരം, എല്ലാവര്ക്കും സുഖമല്ലേ) തുടങ്ങി ചില തെലുങ്ക് വാക്കുകളാണ് രശ്മികയുടെ സഹായത്തോടെ വിക്കി ആളുകളോട് പറയുന്നത്. ഇതോടെ ആരാധകരുടെ ഇടയില്‍ വലിയ കരഘോഷവും ഉയരുന്നുണ്ട്. വീഡിയോ വൈറലായതോടെ മൈ ടീച്ചര്‍ എന്ന ക്യാപ്ഷനോട് കൂടി വിക്കി വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയിട്ടുമുണ്ട്.
വിക്കി കൗശല്‍ ഇതിഹാസ മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്.
അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14-നാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ ട്രെയിലറിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]