
കൊച്ചി: റിവ്യൂ ബോംബിങ്ങിനെ സംബന്ധിച്ച് സിനിമാപ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാൻ പ്രത്യേക വെബ്പോർട്ടൽ അടക്കമുള്ള നിർദേശങ്ങളിൽ റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് ഹൈക്കോടതി നിർദേശിച്ചു.
റിവ്യൂ ബോംബിങ് ചെറുക്കാനുള്ള നിർദേശങ്ങളടങ്ങിയ പ്രോട്ടക്കോൾ സംസ്ഥാന പോലീസ് മേധാവി നേരത്തേ കോടതിയിൽ നൽകിയിരുന്നു. ഇതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.
അമിക്കസ് ക്യൂറി അഡ്വ. ശ്യാംപത്മൻ സമയം തേടിയതിനെ തുടർന്ന് ഹർജി 13-ന് പരിഗണിക്കാൻ മാറ്റി. റിലീസ് ചെയ്യുന്നതിന് പിന്നാലെ പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റീവ് റിവ്യൂകൾക്കെതിരേ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജികളാണ് പരിഗണനയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]