
കോഴിക്കോട്:കോഴിക്കോട് വെള്ളിപറമ്പിൽ നിന്ന് 2.15 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പെരുമണ്ണ സ്വദേശി സന്തോഷ് കെ പി, പുതിയങ്ങാടി സ്വദേശി കമറുന്നിസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫറോക്ക് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് പഠിക്കത്തും പാർട്ടിയും ചേർന്നാണ് ഐ.ബിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ ഇവരെ വാടക വീട്ടിൽ നിന്നും പിടികൂടിയത്.
പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ റഷീദ് കെ പി, പ്രവീൺകുമാർ കെ(IB), സിവിൽ എക്സൈസ് ഓഫീസർമാരായ റെജി എം, ജിനീഷ് എ എം,സുജിത്ത് എൻ, പ്രശാന്ത് കെ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ലിഖിത സി ബി, ബിജിഷ പി, എക്സൈസ് ഡ്രൈവർ ഹിതിൻ ദാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]