നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) കാർഗോ കയറ്റുമതി സംഭരണ ശേഷി വർധിപ്പിച്ചു. ഇതോടെ വാർഷിക കാർഗോ സംഭരണ ശേഷി 75000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നു.
പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളും ഉൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, താഴ്ന്ന താപനില നില നിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്ക് പ്രത്യേക മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിപുലീകരിച്ച കാർഗോ വെയർഹൗസ് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ഇ.വികാസ്, കാർഗോ ജനറൽ മാനേജർ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി.മനു തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

