ന്യൂഡൽഹി ∙ വാണിജ്യ ബാങ്കുകളിൽ നിന്ന് സൂക്ഷ്മ–ചെറുകിട സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് (ഫ്ലോട്ടിങ് റേറ്റ്) ബാധകമായേക്കാവുന്ന പ്രീ–പേയ്മെന്റ് ചാർജ് നാളെ മുതൽ ഒഴിവാകും.
ടിയർ 4 വിഭാഗത്തിൽപ്പെടുന്ന പ്രാഥമിക അർബൻ സഹകരണ ബാങ്ക്, വലിയ എൻബിഎഫ്സികൾ (ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ) എന്നിവയ്ക്കും ഈ ചട്ടം ബാധകമായിരിക്കും. തിരിച്ചടവു കാലാവധി പൂർത്തിയാക്കും മുൻപ് വായ്പ അടച്ചു തീർക്കുന്നവർക്ക് നൽകേണ്ടി വരുന്ന തുകയാണ് ഫോർക്ലോഷർ ചാർജ്.
സ്മോൾ ഫിനാൻസ് ബാങ്ക്, റീജനൽ റൂറൽ ബാങ്ക്, ടിയർ 2 വിഭാഗത്തിൽപ്പെടുന്ന പ്രാഥമിക സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, എൻബിഎഫ്സി (മിഡിൽ ലെയർ) എന്നിവയിൽ 50 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കും പ്രീ–പേയ്മെന്റ് ചാർജുകളുണ്ടാകില്ല. ആർബിഐയുടെ നിലവിലെ ചട്ടപ്രകാരം, ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പ തിരിച്ചടയ്ക്കുമ്പോൾ വ്യക്തികൾ ഫോർക്ലോഷർ ഫീസൊന്നും നൽകേണ്ടതില്ല.
ഇതേ ചട്ടമാണ് സൂക്ഷ്മ–ചെറുകിട സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

