പെരുമ്പിലാവ് ( തൃശൂർ)∙ അടയ്ക്ക കർഷകർക്കു പ്രതീക്ഷയുടെ പുതുവർഷം. സംസ്ഥാനത്തെ കമുക് തോട്ടങ്ങളുടെ വിസ്തൃതിയിൽ കുറവുണ്ടായെങ്കിലും ഉൽപാദനത്തിൽ വർധന ഉണ്ടായതായി ഡയറക്ടറേറ്റ് ഓഫ് അരിക്കനട്ട് ആൻഡ് സ്പൈസസ് ഡവലപ്മെന്റിന്റെ കണക്കുകൾ.
രോഗബാധയും വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിലും ഉൽപാദനം മെച്ചപ്പെട്ടതായാണു സൂചന. വിലയിലും വർധന ഉണ്ടായി.
മുൻ വർഷത്തെ അപേക്ഷിച്ച് കേരളത്തിൽ 331 ഹെക്ടർ കമുകു കൃഷിയാണു കുറഞ്ഞത്. എന്നാൽ 1534 ടണ്ണിന്റെ ഉൽപാദന വർധന ഉണ്ടായി.
അടയ്ക്ക ഇറക്കുമതിയിലും കാര്യമായ വർധന ഉണ്ടായി. 2023-24 വർഷത്തെക്കാൾ 2793 ടൺ കൂടുതൽ അടയ്ക്കയാണ് രാജ്യത്ത് ഈ വർഷം ഇറക്കുമതി ചെയ്ത്.
ആകെ 1208 കോടി രൂപയുടെ ഇറക്കുമതി ഉണ്ടായി. എങ്കിലും രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 3% മാത്രമാണ് ഇറക്കുമതി.
അടയ്ക്കയുടെ താരിഫ് മൂല്യം മെട്രിക് ടണ്ണിന് 7679 ഡോളർ ആയി നിശ്ചയിച്ച് കേന്ദ്രസർക്കാർ ഈ മാസം വിജ്ഞാപനം ഇറക്കിയിരുന്നു.
ഇത് ഇറക്കുമതി നിയന്ത്രിക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ. ഇറക്കുമതി കൂടുന്നുണ്ടെങ്കിലും പ്രാദേശിക അടയ്ക്കയുടെ ഡിമാൻഡ് നിലനിൽക്കുന്നതു കർഷകർക്ക് ഗുണകരമാണ്.
4 വർഷമായി കിലോഗ്രാമിന് 400 രൂപയാണു ശരാശരി വില. 2026ൽ വില കൂടാനാണു സാധ്യതയെന്നു ചാലിശേരി പഴയ അടയ്ക്ക മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.
രോഗബാധയും വെല്ലുവിളികളും
മഹാളി, മഞ്ഞളിപ്പ്, ഇലപ്പുള്ളി രോഗം എന്നിവയാണ് കമുകു കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
കാസർകോട് ജില്ലയിൽ ഇലപ്പുള്ളി രോഗം മൂലം 5 മുതൽ 20 ശതമാനം വരെ വിളനഷ്ടം ഉണ്ടായെന്നു പരിശോധനയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അവിടെ 948 ഹെക്ടർ കൃഷിയെ ഇത് ബാധിച്ചിട്ടുണ്ട്.
കണക്കുകൾ
തോട്ടങ്ങളുടെ വിസ്തൃതി, ഉൽപാദനം, ഇറക്കുമതി
2022-23 94553 ഹെക്ടർ 98527 ടൺ
2023-24 96113 ഹെക്ടർ 103985 ടൺ 39443 ടൺ
2024-25 95782 ഹെക്ടർ 105519 ടൺ 42236 ടൺ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

