സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി.
പവന്റെ വില 240 രൂപ കുറഞ്ഞ് 99,640 രൂപയിലുമെത്തി. ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില.
ഇതിൽനിന്ന്, മൂന്നു ദിവസത്തിനുള്ളിൽ ഇടിഞ്ഞത് 4,800 രൂപയാണ്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയിലെത്തിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷൻ അറിയിച്ചു.
ഗ്രാമിന് 25 രൂപ കുറച്ച് 10,240 രൂപയിലാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻറ്സ് അസോസിയേഷന്റെ വിൽപന. വെള്ളി വിലയിലും കുറവുണ്ട്.
ഗ്രാമിന് 2 രൂപ കുറഞ്ഞ് 243 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
വിപണിയിലെന്ത് ?
രാജ്യാന്തര വിപണിയിൽ റെക്കോർഡിലെത്തിയ സ്വർണവില കുറച്ചു ദിവസങ്ങളായി താഴേയ്ക്കാണ്. ഉയർന്ന വിലയിൽ ലാഭമെടുക്കാൻ നിക്ഷേപകർ തിരക്കിടുന്നതാണ് പ്രധാന കാരണം.
രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ സ്വർണ ഡിമാൻഡിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഡിസംബറിലെ യുഎസ് ഫെഡ് യോഗത്തിന്റെ മിനിട്സ് പുറത്തുവന്നത് ഡോളർ വിനിമയ നിരക്ക് വർധിപ്പിച്ചു.
ഇതും സ്വർണവില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. 2026ൽ രണ്ടു തവണ ഫെഡ് നിരക്ക് മാറ്റമുണ്ടാകുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
ജനുവരിയിൽ ചേരുന്ന യോഗത്തിൽ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്നും വിപണി വിദഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയിൽ വെള്ളി വിലയിലും കാര്യമായ കുറവുണ്ട്.
അതേസമയം, ഇപ്പോഴത്തെ വിലക്കുറവ് താൽക്കാലികമാണെന്നും 2026ൽ വില പുതിയ റെക്കോർഡിലെത്തുമെന്നുമാണ് പ്രവചനം.
യുഎസ് അടിസ്ഥാന പലിശ നിരക്ക് മാറ്റവും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്നും വിദഗ്ധർ പറയുന്നു.
ഇക്കൊല്ലം കൂടിയത് 74 ശതമാനം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇക്കൊല്ലം 75 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണ് കണക്ക്. 2025 ജനുവരി ഒന്നിന് കേരളത്തിലെ സ്വർണവില പവന് 57,200 രൂപയായിരുന്നു.
വർഷാവസാനത്തെ വില പവന് 99,640 രൂപ. ഒരു വർഷത്തെ വർധന 42,440 രൂപ.
ഏകദേശം 74 ശതമാനമാണ് കുതിപ്പ്.
ഇന്നത്തെ വിലയനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,950 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങൾക്ക് മൂന്ന് മുതൽ 30 ശതമാനം വരെയാണ് സാധാരണ പണിക്കൂലി ഈടാക്കുന്നത്.
മൂന്നു ശതമാനം നികുതിയും നൽകണം. ഹോൾ മാർക്കിങ് ചാർജായി 45 രൂപയും 18 ശതമാനം ജിഎസ്ടിയുമുണ്ട്.
കുറഞ്ഞത് പത്ത് ശതമാനം പണിക്കൂലി കണക്കാക്കിയ വിലയാണ് മുകളിൽ നൽകിയിരിക്കുന്നത്. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിന് അനുസരിച്ച് പണിക്കൂലിയിലും വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

