
കോഴിക്കോട്∙ ഓണത്തോടനുബന്ധിച്ച് കേരളമെമ്പാടുമായി മൈജി 11 പുതിയ മൈജി ഫ്യൂച്ചർ ഷോറൂമുകൾ തുറക്കുന്നു. കാസർഗോഡ്, ആറ്റിങ്ങൽ, കൊണ്ടോട്ടി, കോട്ടയം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, റാന്നി, ചാവക്കാട്, കോഴിക്കോട് (തൊണ്ടയാട്), പെരുമ്പാവൂർ തുടങ്ങിയനഗരങ്ങളിലാണ് പുതിയ ഷോറൂമുകൾ വരുന്നത്.
പുതിയ ഉൽപ്പന്നങ്ങളുടെ വലിയ നിര
ബിസിനസ് വ്യാപിപ്പിക്കുന്നതിനപ്പുറം ഓണത്തോടനുബന്ധിച്ച് പുതിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി എന്നിവയുടെ ഏറ്റവും വലിയ നിരയും ഏറ്റവും കുറഞ്ഞ വിലയും, മൈജിയുടെ മൂല്യവർധിത സേവനങ്ങളും കേരളമെമ്പാടും പരിചയപ്പെടുത്തുക, ഉപഭോക്തൃബന്ധം കെട്ടിപ്പടുക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കൂടുതൽ കുടുംബങ്ങളിൽ സാന്നിധ്യമറിയിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മൈജി പുതിയ ഷോറൂമുകൾ തുറക്കുന്നതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.
കെ. ഷാജി അറിയിച്ചു.
വിലക്കുറവും ഓഫറുകളും
“ഷോറൂമുകളിലേക്ക് ഇടനിലക്കാരെ ഒഴിവാക്കി ബൾക്ക് പർച്ചേസ് ചെയ്യുമ്പോൾ കിട്ടുന്ന ലാഭമാണ് വിലക്കുറവും ഓഫറുകളുമായി കേരളത്തിന് തിരിച്ച് നൽകുന്നത്.
പുതിയ 11 ഷോറൂമുകൾ കൂടി വരുന്നതോടെ ആകെ ഷോറൂമുകളുടെ എണ്ണം 140 ൽ കൂടുതലാകും. ഇത് വീണ്ടും കൂടുതൽ വിലക്കുറവുകളും ഓഫറുകളും സൃഷ്ടിക്കുമെന്ന് മാത്രമല്ല ഓണം സീസണിൽ മൈജി അവതരിപ്പിക്കുന്ന സ്പെഷ്യൽ വിലക്കുറവുകളും ഓഫറുകളും കൂടി ചേരുമ്പോൾ കേരളം ഇതു വരെ കാണാത്ത ഓണാഘോഷങ്ങൾക്ക് മൈജി തിരി തെളിക്കും’ ഷാജി കൂട്ടിച്ചേർത്തു.
ഓണത്തിന് വമ്പൻ ആനുകൂല്യങ്ങൾ
ഓരോ ഷോറൂം ഉദ്ഘാടന ദിനത്തിലും ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി അവതരിപ്പിക്കുന്നത്.
ഒപ്പം അന്ന് ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം, ഷോപ്പ് ചെയ്ത മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ ലഭിച്ചേക്കാവുന്ന മൈജിയുടെ ബോൾ ഗെയിം, സർപ്രൈസ് സമ്മാനങ്ങൾ, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് & വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങൾ, നൈറ്റ് ഷോപ്പിങ് സൗകര്യം എന്നിവയും ഉണ്ടാകും. ഷോറൂം ഉദ്ഘാടന ദിനങ്ങളിൽ ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങള് പ്രയോജനപ്പെടുത്താം.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് ശൃംഖലയായ മൈജി വമ്പൻ ഓണം ഓഫറുകളാണ് ഈ സീസണിൽ ഒരുക്കിയിരിക്കുന്നത്.
മറ്റാരും നൽകാത്ത വിലക്കുറവ്, കോംബോ സമ്മാനങ്ങൾ, ക്യാഷ്ബാക്ക്, ലക്കി ഡ്രോ, ഡെയിലി ക്യാഷ് പ്രൈസ്, ബ്രാൻഡുകൾ നൽകുന്ന സമ്മാനങ്ങൾ, ഫിനാൻസ് ഓഫറുകൾ തുടങ്ങിയ മികച്ച ഓഫറുകളാണ് ഈ ഓണക്കാലത്ത് മൈജി അവതരിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]